അന്യോന്യം;ഇരുയോഗക്കാരും ഗംഭീരമാക്കി

കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന വേദോപാസനയായ അന്യോന്യത്തില്‍ തിരുന്നാവായ യോഗവും, തൃശ്ശൂര്‍ യോഗവും മികവ് കാട്ടി. തിരുന്നാവായ യോഗത്തിലെ ഏര്‍ക്കര ശങ്കരന്‍ നമ്പൂതിരിയാണ് ഒന്നാം വാരമിരുന്നത്. പത്ത് ഋക്കുകളും അദ്ദേഹം മികവോടെ ചൊല്ലി. നാരായണമംഗലത്ത ഡോ. രവി നമ്പൂതിരി, നാരായണമംഗലത്ത് നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹായികളായി. തൃശ്ശൂര്‍ യോഗത്തിലെ വടക്കുമ്പാട്ട് ശിവാനന്ദന്‍ നമ്പൂതിരായാണ് രണ്ടാംവാരമിരുന്നത്. പത്ത് ഋക്കുകളും അദ്ദേഹം ചൊല്ലി ഗംഭീരമാക്കി. മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന്‍ നമ്പൂതിരി, കാപ്ര മാറത്ത്്് നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹായികളായി.തിരുന്നാവായ യോഗത്തിലെ കരുവാട്ട് പട്ടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാട്, കരുവാട്ട് പട്ടത്ത് കൃഷ്ണന്‍ ഭട്ടതിരപ്പാട് എന്നിവരുടെ രഥയും ഉണ്ടായി.