അതുലിന്റെ പുരസ്‌കാരതുക ദുരിതാശ്വാസനിധിയിലേക്ക്

സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ വിദ്യാര്‍ത്ഥി പച്ചക്കറി കര്‍ഷകനായി തെരഞ്ഞെടുത്ത എം.അതുല്‍ ക്യഷ്ണ പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.15000 രൂപയും, ഫലകവും, പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.കടവല്ലൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അതുല്‍ ക്യഷ്ണയെ കഴിഞ്ഞ വര്‍ഷത്തെ ജില്ലയിലെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷനായി തിരഞ്ഞെടുത്തിരുന്നു.പെരുമ്പിലാവ് ടി എം വൊക്കേഷണല്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ കൊരട്ടിക്കരയിലെ വീട്ടുവളപ്പില്‍ ഒന്നരക്കേറില്‍ വ്യത്യസ്ത രീതിയിലുള്ള പച്ചക്കറിയിനങ്ങള്‍ ജൈവ രീതിയില്‍ കൃഷിയിറക്കി മികച്ച വിളവെടുത്തതിന്റെ അടിസ്ഥാനത്തിലാണ് 201718 ലെ പച്ചക്കറി വികസന പദ്ധതി പ്രകാരം കാര്‍ഷിക വകുപ്പിന്റെ ഈ അംഗീകാരത്തിന് അര്‍ഹനായത്. കര്‍ഷക ദിനത്തില്‍ എടപ്പാളില്‍ വെച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് നല്‍കാനായിരുന്നു തീരുമാനമെങ്കിലും, പ്രളയ ദുരന്തത്തെ തുടര്‍ന്ന് അവാര്‍ഡ് ദാന ചടങ്ങ് മാറ്റി വെച്ചു.മികച്ച ജൈവ പച്ചക്കറി കര്‍ഷകനും, സി പി ഐ എം ഏരിയാ കമ്മറ്റിയംഗവുമായ എം ബാലാജിയുടെയും, ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക ലീനയുടെയും മകനാണ് അതുല്‍.