ബി.കെ ഹരിനാരായണന് കുന്നംകുളത്ത് സ്വീകരണം നല്‍കി.

മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ ബി.കെ ഹരിനാരായണന് കുന്നംകുളത്ത് സ്വീകരണംനല്‍കി. ടൗണ്‍ ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കക്കാട് വാദ്യകലാക്ഷേത്രം പ്രസിഡന്റ് ഇ.രഘുനന്ദനന്‍ അധ്യക്ഷനായിരുന്നു. ചലച്ചിത്ര പിന്നണിഗായകന്‍ പി.ജയചന്ദ്രന്‍ ഹരിനാരായണനെ പൊന്നാട അണിയിച്ച് ആദരിച്ചു. പത്മശ്രീ ഡോക്ടര്‍ ടി.എ. സുന്ദര്‍മേനോന്‍ വിശിഷ്ടാതിഥിയായി.നടന്‍ വി കെ ശ്രീരാമന്‍ മുഖ്യപ്രഭാഷണം നടത്തി. കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ , കക്കാട് വാദ്യകലാക്ഷേത്രം സെക്രട്ടറി എന്‍.ശ്രീകാന്ത് ,, ബാബു ഗുരുവായൂര്‍ , കക്കാട് ഗണപതി ക്ഷേത്രം സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി , കൗണ്‍സിലര്‍ പി ഐ തോമസ്, ഗായകന്‍ സന്നിദാനന്ദന്‍ എന്നിവര്‍സംസാരിച്ചു. ബി കെ ഹരിനാരായണന്‍ മറുപടിപ്രസംഗം നടത്തി.