സിസിടിവി ഇംപാക്ട്;ചൂണ്ടലില്‍ സിഗ്നല്‍ വീണ്ടും മിഴിതുറന്നു

സിസി ടിവി ബിഗ് ഇംപ്കട്
ചൂണ്ടൽ സെന്ററിലെ ട്രാഫിക്ക് സിഗ്നൽ സംവിധാനത്തിന് ശാപമോക്ഷം. ഏഴ് മാസങ്ങൾക്ക് മുൻപ് സ്വകാര്യ ബസ്സിടിച്ചതിനെ തുടർന്നാണ് സിഗ്നൽ സംവിധാനം തകരാറിലായത്. സിഗ്നൽ തകരാറിലായതിനെ തുടർന്ന് അപകടങ്ങൾ പതിവായതോടെ സിസിടിവി നൽകിയ നിരന്തര വാർത്തയെ തുടർന്നാണ് അറ്റകുറ്റപണി നടത്തിയത്.തൃശൂർ – കുന്നംകുളം പാതയിലെ പ്രധാന ജംഗ്ക്ഷനായ ചൂണ്ടലിൽ അപകടങ്ങൾ നിത്യസംഭവമായതോടെയാണ് പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന്‌ ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്.മാസങ്ങൾക്ക് മുൻപ് ഗുരുവായൂർ – തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് സിഗ്നൽ കൺട്രോൾ യൂണിറ്റിന് മേൽ ഇടിക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് ട്രാഫിക് സിഗ്നൽ തകരാറിലായത്. ഏഴ് മാസങ്ങൾക്ക് മുൻപായിരുന്നു അപകടം. ഇതിന് ശേഷം നിരവധി അപകടങ്ങളാണ് മേഖലയിൽ നടന്നത്. തൃശൂരിലേക്കും, ഗുരുവായൂരിലേക്കും കുന്നംകുളത്തേക്കുമുള്ള വാഹനങ്ങൾ തിരക്കിൽ മുന്നോട്ട് എടുക്കുന്നതാണ് അപകടങ്ങളിലേക്ക് നയിക്കുന്നതിന് കാരണമായത്.ഒരു മാസം മുൻപ് ബൈക്ക് യാത്രികനായ അരുവായി സ്വദേശിയായ യുവാവിന് കെ.എസ്.ആർ.ടി.സി.ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം സംഭവിച്ചിരുന്നു.ഇതോടെ അധികാരികൾക്കെതിരെവലിയ വിമർശനമുയർന്നിരുന്നു. ട്രാഫിക് സിഗ്നൽ ഇടിച്ചു തെറിപ്പിച്ച ബസ്സ് ഉടമയിൽ നിന്ന് പണം ഈടാക്കി കെൽട്രോണിൽ അടച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി അറ്റകുറ്റപണി നടത്തിയത്.ഇതോടെയാണ് ഏഴ് മാസത്തിന് ശേഷം ചൂണ്ടൽ സെന്ററിലെ ട്രാഫിക് സംവിധാനത്തിന് ശാപമോക്ഷമാകുന്നത്.ഇതോടെ മേഖലയിലെ അപകടങ്ങൾക്ക് ശമനമാകുമെന്നാണ് പ്രതീക്ഷ.