ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രസിദ്ധമായ എട്ടുനോമ്പ് റാസയും ,വിശുദ്ധ സൂ നോ റോ വണക്കവും വെള്ളിയാഴ്ച വൈകിട്ട് ഏഴിന് നടക്കും

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രസിദ്ധമായ എട്ടുനോമ്പ് റാസയും ,വിശുദ്ധ സൂ നോ റോ വണക്കവും വെള്ളിയാഴ്ച വൈകിട്ട് ഏഴിന് നടക്കും.▪ പെരുന്നാളിന്റെ ഭാഗമായി ആറുദിവസങ്ങളിലായി നടന്നു വരുന്ന എട്ടുനോമ്പ് സുവിശേഷ മഹായോഗം വ്യാഴ്ച സമാപിച്ചു. ▪ ബുധനാഴ്ച രാത്രി നടന്ന മുട്ടുകുത്തൽ വഴിപാടിൽ കുട്ടികളും സ്ത്രീ-പുരുഷ ഭേദമെനെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ▪ വെള്ളിയാഴ്ച ( 7.9.18 ) രാവിലെ വിശുദ്ധ കുർബ്ബാന വന്ദ്യ മാണിരാജൻ കോർ എപ്പിസ്കോപ്പ അർപ്പിക്കും പകൽ ധ്യാനയോഗം ഫാ. ബിജു മൂങ്ങാകുന്നേൽ നയിക്കും ▪ വൈകിട്ട് ആറിന് പെരുന്നാൾ നമസ്ക്കാരത്തിന് തുമ്പമൺ ഭദ്രാസനാധിപൻ യൂഹനോൻ മോർ മിലിത്തിയോസ് കാർമ്മികത്വം വഹിക്കും.▪ തുടർന്ന് അങ്ങാടി ചുറ്റിയുള്ള പ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പ് റാസ ആരംഭിക്കും.▪ പൊൻ – വെള്ളി കുരിശുകൾ ,, മുത്തുക്കുടകൾ ,, അലങ്കരിച്ച രഥം ,ഗായക സംഘം എന്നിവയുടെ അകമ്പടിയോടെ കത്തിച്ച മെഴുകുതിരി കളുമായി വിശ്വാസികളും ,വൈദീകരും റാസയിൽ പങ്കെടുക്കും▪ ഇടവകയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണ മെഡൽ വിതരണവും ഉണ്ടാകും .▪ തുടർന്ന് പള്ളി ഹൈക്കലായിലെ പേടകത്തിൽ നിന്ന് വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന മാതാവിന്റെ തിരുശേഷിപ്പ് വിശുദ്ധ സൂനോറോ വണക്കവും തുടർന്ന് അത്താഴ സദ്യയും ഉണ്ടാക്കും. ▪ പെരുന്നാൾ ദിവസം ശനിയാഴ്ച രാവിലെ എട്ടിന് യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബ്ബാന ,, പ്രദക്ഷിണം ,, നേർച്ച സദ്യയോടെ പെരുന്നാൾ സമാപിക്കും.▪ പെരുന്നാളാഘോഷങ്ങൾക്ക് വികാരി ഫാ. യെൽദോ .എം ജോയ് ,, ട്രസ്റ്റി ജിജോ ജേക്കബ്‌ ,, സെക്രട്ടറി ഡോ. പ്രദീപ് ജെക്കബ് എന്നിവർ നേതൃത്യം നൽകും ▪