ചിക്കന്‍ മജ്ബൂസ്

Advertisement

Advertisement

ചേരുവകള്‍

1 കിലോ ചിക്കന്‍
2 കപ്പ് ബസ്മതി റൈസ്
2 സവാള (ചെറുതായി അരിഞ്ഞത്)
2 തക്കാളി (ചെറുതായി അരിഞ്ഞത്)
2 പച്ച മുളക് (ചെറുതായി അരിഞ്ഞത്)
1 ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്
4 അല്ലി വെളുത്തുള്ളി ചതച്ചത്
1 ബ്ലാക്ക് ലെമണ്‍ (പൊടിയാണെങ്കില്‍ 1 ടീസ്പൂണ്‍ )
1 ടീസ്പൂണ്‍ ഗരം മസാല പൊടിച്ചത് (പട്ട, ഗ്രാമ്പൂ, പെരുംജീരകം, ഏലക്ക, ബേലീഫ്)
1 ടീസ്പൂണ്‍ മുളകു പൊടി
അര ടീസ്പൂണ്‍ കുരുമുളക് പൊടി
അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
1 കപ്പ് സണ്‍ ഫ്ലവര്‍ ഓയില്‍
4 കപ്പ് വെള്ളം
ആവശ്യത്തിന് ഉപ്പ്
കുറച്ച് മല്ലിയില

തയ്യാറാക്കുന്ന വിധം

ചിക്കന്‍ നന്നായി കഴുകി ബോണ്‍ ലെസ്സ് ഭാഗം ചെറുതായി കഷ്ണങ്ങളാക്കി കുറച്ച് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക. ബാക്കി ഭാഗം വലിയ കഷണങ്ങളാക്കി മുളകുപൊടിയും ഉപ്പും മഞ്ഞള്‍പ്പൊടിയും കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം കൂടെ നന്നായി പുരട്ടിമാറ്റി വെക്കുക. കുക്കര്‍ അടുപ്പില്‍ വെച്ച് 2 ടീസ്പൂണ്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടായാല്‍ ഇഞ്ചി ,വെളുത്തുള്ളി പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക. പച്ച ചുവ മാറിയാല്‍ സവാളയും തക്കാളിയും ഇട്ട് വഴറ്റുക. ഇതിലേക്ക് കുരുമുളക്, ബ്ലാക്ക് ലെമണ്‍, ചെറുതായി കഷ്ണിച്ചു വെച്ചിരിക്കുന്ന കോഴിയിറച്ചി എല്ലാം കൂടെ കുക്കറില്‍ ഇട്ട് ഒന്നൂടെ വഴറ്റുക.ഇനി ഇതിലേക്ക് 4 കപ്പ് തിളച്ച വെള്ളം ഒഴിക്കുക. ഇളക്കിയ ശേഷം ഇതിലേക്ക് കഴുകി വെച്ചിരിക്കുന്ന അരിയും ആവശ്യത്തിന് ഉപ്പും ഖരം മസാലയും ചേര്‍ത്ത് അടപ്പിട്ടു കുറഞ്ഞ തീയില്‍ വേവിക്കുക. 2 വിസില്‍ കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുക.അടുത്തതായി, ആദ്യം മാറ്റി വെച്ച വലിയ കഷ്ണങ്ങള്‍ എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കുക. കുക്കര്‍ തണുത്താല്‍ മജ്ബൂസ് പാത്രത്തിലേക്ക് മാറ്റി ഫ്രൈ ചെയ്തുവെച്ച ചിക്കന്‍ മുകളില്‍ നിരത്തുക.