കിസാന്‍ സമ്മാന്‍ നിധിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ചാവക്കാട് കൃഷി ഭവനില്‍ വന്‍ തിരക്ക്.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കൃഷി ഓഫീസുകളിലും വില്ലേജിലും വന്‍ തിരക്ക്. ചാവക്കാട് കൃഷിഭവനില്‍ ബുധനാഴ്ച്ച മാത്രം 1010 അപേക്ഷകള്‍ സ്വീകരിച്ചു. പൊള്ളുന്ന ചൂടിലും നഗരസഭ കാര്യാലയത്തിനു മുന്നിലുള്ള ബസ്റ്റോപ്പ് വരെ അപേക്ഷകരുടെ നീണ്ട നിരയായാരുന്നു. വില്ലേജ് ഓഫീസുകളില്‍ നികുതി അടക്കാനും വലിയ തിരക്കായിരുന്നു. അഞ്ചേക്കറില്‍ താഴെ കൃഷിസ്ഥലമുള്ള കര്‍ഷകര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി വര്‍ഷത്തില്‍ ആറായിരം രൂപ ലഭിക്കുന്നതാണ് പദ്ധതി.