ഉത്സവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വിശ്വനാഥ ക്ഷേത്രപരിസരം ക്ലീന്‍ ചെയ്ത് ജീവനക്കാര്‍.

ആയിരങ്ങള്‍ എത്തിയ മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം സമാപിച്ച് മണിക്കൂറുകള്‍ക്കകം ക്ഷേത്രപരിസരം വൃത്തിയാക്കി. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍കെ അക്ബറിന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ അംഗങ്ങളും നഗരസഭാ ആരോഗ്യവിഭാഗ ജീവനക്കാരുമാണ ് ശുചീകരണം നടത്തിയത്. രാവിലെ 7 ന് തന്നെ ശുചീകരണം ആരംഭിച്ചു. ചപ്പു ചവറുകളും മറ്റ് മാലിന്യങ്ങളുമെല്ലാം നീക്കി ഉച്ചയോടെ ക്ഷേത്ര പരിസരം പൂര്‍ണമായും വൃത്തിയാക്കി. കാറ്റാടി മുതല്‍ അയിനപുള്ളി വരെയുള്ള ദേശീയ പാതയുടെ ഇരുവശങ്ങളും ക്ഷേത്ര വളപ്പുമാണ് വൃത്തിയാക്കിയത്. വൈസ്‌ചെയര്‍ പേഴ്സണ്‍ മഞ്ജുഷസുരേഷ് ,കൗണ്‍സിലര്‍മാരായ കെഎച് സലാം ,എസി ആനന്ദന്‍, പി വിശ്വംഭരന്‍ ,പിപി നാരായണന്‍ ,തറയില്‍ ജനാര്‍ദ്ദനന്‍ ,സഫൂറ ബക്കര്‍ ,മഞ്ജുള ജയന്‍, മഞ്ജു കൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പോള്‍ തോമസ് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്മാരായ ശിവപ്രസാദ് , കെവി വസന്ത് , എംഡി റിജേഷ് തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. ഇത്തവണത്തെ ശുചിത്വ നിലവാരം അളക്കുന്നതിനായുള്ള സ്വച്ഛ് സര്‍വേക്ഷന്‍ അവാര്‍ഡ് ചാവക്കാട് നഗരസഭയ്ക്ക് ലഭിച്ചിരുന്നു.