ചാവക്കാട് വീണ്ടും എലിപ്പനി മരണം

ചാവക്കാട് വീണ്ടും എലിപ്പനി മരണം.മണത്തല പുളിച്ചിറകെട്ടിനു സമീപം കളത്തില്‍ 61 വയസ്സുള്ള ജാനകിയാണ് ഇന്നലെ അര്‍ധരാത്രി മരിച്ചത്. ഈ മാസം 2-ാം തിയതിയാണ് ജാനകിയെ പനിയെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 4 -ാം തിയതി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇവിടേ നടന്ന പരിശോധനയില്‍ എലിപ്പനിയുടെ ലക്ഷണം കണ്ടെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. വര്‍ഷങ്ങളായി മണത്തല കളത്തില്‍ ദയാബാലുവിന്റെ വീട്ടില്‍ കഴിയുന്ന ജാനകിയുടെ യഥാര്‍ത്ഥ സ്ഥലം ആര്‍ക്കും അറിയില്ല സംസ്‌കാരം നടത്തി. കഴിഞ്ഞ ദിവസം ഒരുമനയൂരിലും എലിപ്പനി മൂലം ഒരാള്‍ മരിച്ചിരുന്നു. ആളത്ത് ഉണ്ണികൃഷ്ണനാണ് മരിച്ചത് . ചാവക്കാട് മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.