ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു.

സമൂഹത്തിലെ ഭിന്നശേഷിയുള്ളവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ചാവക്കാട് നഗരസഭ 2018-2019 ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കലോത്സവം സര്‍ഗ്ഗോത്സവം എന്ന പേരില്‍ സംഘടിപ്പിച്ചു. ബ്ലാങ്ങാട് ജി.എഫ്.യു.പി.വിദ്യാലയത്തില്‍ വെച്ച് നടന്ന കലോത്സവത്തിന്റെ ഉദ്ഘാടനം തൃശൂര്‍ എം.പി.സി.എന്‍.ജയദേവന്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അദ്ധ്യക്ഷനായി. മഞ്ജുഷ സുരേഷ്, എം.എ.സുബിത, കെ.എച്ച്.സലാം, എം.ബി.രാജലക്ഷ്മി, എ.എ.മഹന്ദ്രന്‍ ,സഫൂറ ബക്കര്‍ ,എ.സി. ആനന്ദന്‍, കാര്‍ത്ത്യായനി ടീച്ചര്‍, ടി.എന്‍.ഡോ.സിനി എന്നിവര്‍ സംസാരിച്ചു. പ്രായഭേദമന്യേ നിരവധിപേര്‍ കലോത്സവത്തില്‍ പങ്കെടുത്തു.