പീഡനം; ആനപാപ്പാന്‍ പിടിയില്‍

ചാവക്കാട് എഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആനപാപ്പാനായ യുവാവ് അറസ്റ്റില്‍. ചാവക്കാട് ബീച്ചിന് സമീപം താമസിക്കുന്ന ബന്ധുവായ സ്‌കൂള്‍ വിദ്യാര്‍നിയെ പീഡിപ്പിച്ച കേസിലാണ് അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റഷീദിന്റെ മകന്‍ 20 വയസുള്ള റഫീക്കിനെ പോലീസ് പിടികൂടിയത്. 2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതിന് ശേഷം ഒളിവില്‍ പോയ ഇയാളെ കുന്നംകുളം എസിപി ടി.എസ്. സിനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ശ്രീകൃഷ്ണപുരത്തുനിന്നാണ് പിടികൂടിയത്. ചാവക്കാട് സിഐ ജി ഗോപകുമാര്‍, എസ്‌ഐ മാധവന്‍, എഎസ്‌ഐ അനില്‍ മാത്യു, സിപിഒമാരായ റഷീദ്, നസല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു.