പന്ത്രണ്ടുകാരിയെ കെട്ടിയിട്ട് പീഢിപ്പിച്ച യുവാവ് അറസ്റ്റില്‍.

പന്ത്രണ്ടുകാരിയെ കെട്ടിയിട്ട് പീഢിപ്പിച്ച യുവാവ് അറസ്റ്റില്‍. വടക്കേക്കാട് അണ്ടത്തോട് തണ്ണിയന്‍കുടിയില്‍ റമളാന്റെ മകന്‍ 35 വയസുള്ള ഷാജഹാനാണ് ചാവക്കാട് പോലിസിന്റെ പിടിയിലായത്. 2015 ജനുവരി മുതലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഢിപ്പിച്ചുവന്നത്. കുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട് വായില്‍ തുണിതിരുകിയാണ് ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്. കഞ്ചാവിനും മദ്യത്തിനും അടിമയാണ് ഇയാള്‍. പീഢന വിവരം മാതാവിനോട് പറഞ്ഞെങ്കിലും അവര്‍ പ്രതിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് പറയുന്നു. സ്‌കൂള്‍ അധികൃതര്‍ വഴി വിവരമറിഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഷാജഹാന്‍ ഒളിവില്‍ പോയി. പീഢനവിവരം മറച്ചുവെച്ചതിന് കുട്ടിയുടെ മാതാവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കോടതി പെണ്‍കുട്ടിയെ ബാലസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒളിവില്‍ പോയ പ്രതിയെ തമിഴ്നാട് അതിര്‍ത്തിയില്‍ പൊള്ളാച്ചിക്കടുത്ത് ഹോട്ടലില്‍ രാത്രി ഷിഫ്റ്റില്‍ പാചകക്കാരനായി ജോലിചെയ്തുവരികെയാണ് ചാവക്കാട് സിഐ ഗോപകുമാര്‍, എസ്ഐ മാധവന്‍, എഎസ്ഐ അനില്‍മാത്യു, സിപിഒമാരായ ലോഫിരാജ്, അബ്ദുള്‍ റഷീദ്, മിഥുന്‍ എന്നിവരടങ്ങിയ പോലിസ് സംഘം പിടികൂടിയത്. പ്രതിയെ തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി റിമാന്റ് ചെയ്തു.