രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

Advertisement

Advertisement

രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ 90,58,822 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 94.28 ശതമാനം ആണ്. അതേസമയം ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 36,652 പേര്‍ക്കാണ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 96.08 ലക്ഷം കടന്നു. ഇന്നലെ മാത്രം 512 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. 1,39,700 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. മരണ നിരക്ക് 1.45 ശതമാനമാണ്. നിലവില്‍ 4,09,689 പേരാണ് രോഗം ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 4.26 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.