Advertisement

രാജധാനി തൃശൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മികച്ച കൊവിഡ് പരിചരണത്തിനുള്ള ലയണ്‍സ് പുരസ്‌കാരം തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമ്മാനിച്ചു. മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ കോളേജിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ് പുരസ്‌കാരം ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എം. എന്‍. ലതീന്ദ്രന്‍ അധ്യക്ഷനായി. മെഡിക്കല്‍ കോളേജിനുള്ള പിപിഇ കിറ്റുകള്‍ കോളേജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണന്‍ ഏറ്റുവാങ്ങി. ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊവിഡ് വിമുക്തരുടെ പ്ലാസ്മ ഡൊണേഷനും നടന്നു. ജെയിംസ് വളപ്പില, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ജോര്‍ജ്ജ്കുട്ടി, സോണ്‍ ചെയര്‍പേഴ്സണ്‍ ടി. കോമള്‍കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് പി.വി, ലെയ്സണ്‍ ഓഫീസര്‍ ഡോ. രവി മേനോന്‍, ഡോ. മുരളി, ഡോ. ബിനു, സീനിയര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ ശ്രീമതി ഷഹാന ബി, നഴ്സിങ് ഓഫീസര്‍ സബിത തുടങ്ങിയവര്‍ സംസാരിച്ചു.