രാജ്യത്തെ കോവിഡ് രോഗവ്യാപന നിരക്കില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ടുകള്‍.

Advertisement

Advertisement

രാജ്യത്തെ കോവിഡ് രോഗവ്യാപന നിരക്കില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കേരളത്തിന്റെ സ്ഥാനം നാലാമതാണ്. 3.4 ശതമാനമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗവ്യാപനനിരക്ക്. ഇതേനില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പ്രതിദിനരോഗികളുടെ എണ്ണം 10000 കടക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 750000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രോഗവ്യാപന നിരക്കില്‍ ഛത്തീസ്ഗഢും അരുണാചല്‍പ്രദേശുമാണ് കേരളത്തിനു തൊട്ടുപിന്നിലുള്ളത്. ഇരുസംസ്ഥാനങ്ങളിലെയും രോഗവ്യാപനനിരക്ക് മൂന്നുശതമാനമാണ്. ഓണത്തിനുശേഷം രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതോടൊപ്പം സമരങ്ങളുടെ പേരില്‍ ആളുകള്‍ ഒത്തുകൂടിയതും രോഗവര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.