രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 59,92,533 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 1,124പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിതരായി ജീവന്‍ നഷ്ടമായവരുടെ എണ്ണം 94,503 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് 9,56,402പേരാണ് ചികിത്സയിലുള്ളത്. 49,41,628 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.