സി.പി.എം.-ബി.ജെ.പി. സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്കേറ്റു.

പുന്നയൂര്‍ എടക്കരയില്‍ സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം. ഇരുവിഭാഗങ്ങളിലായി എട്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ എടക്കര യുവധാര ക്ലബ്ബിന് സമീപമാണ് സംഭവം. തിരഞ്ഞെടുപ്പ് ചുമരെഴുത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സി.പി.എം. പ്രവര്‍ത്തകരായ മഠത്തിലെകായില്‍ അശോകന്‍ (42), ഊളംതറയില്‍ ഷാനി (45), മഠത്തിലെകായില്‍ അപ്പു (24), ഷിഹാസ് എന്നിവര്‍ക്കും ബി.ജെ.പി. പ്രവര്‍ത്തകരായ കാവുങ്ങല്‍ വിബീഷ് (24), എടക്കാട്ട് വിവേക് (20), ചെട്ടിവളപ്പില്‍ അജീഷ് (20), ചുവന്നാര്യംപാടത്ത് രതീഷ് (35) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ സി.പി.എം. പ്രവര്‍ത്തകരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ബി.ജെ.പി. പ്രവര്‍ത്തകരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടക്കേക്കാട് സി ഐ യുടെ നേതൃത്വത്തിന്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.