വിജയാഹ്ലാദപ്രകടനത്തിനിടെ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറി ആക്രമണം.

Advertisement

Advertisement

പുന്നയൂര്‍കുളത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്ലാദപ്രകടനത്തിനിടെ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറി ആക്രമണം. ഒന്‍പതാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയ ആഹ്ലാദ പ്രകടനതിനിടെയാണ് ആറ്റുപുറം കോണ്‍ഗ്രസ് നേതാവ് ടിപ്പുവിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി ആരോപണം. യു ഡി എഫ് സ്ഥാനാര്‍ഥി ഷൗക്കി ഷെക്കീറിനും കോണ്‍ഗ്രസ് നേതാവ് തൊട്ടേക്കാടന്‍ ബക്കറിനും മക്കളായ നൗഫല്‍, നജീ വീട്ടുകാരായ ജസ്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.