നടിയെ ഉപദ്രവിച്ചവരെ തിരിച്ചറിഞ്ഞു; ഉടന്‍ കീഴടങ്ങുമെന്ന് സൂചന

Advertisement

Advertisement

ഷോപ്പിങ് മാളില്‍ യുവനടിയെ ഉപദ്രവിച്ച കേസില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. പെരിന്തല്‍മണ്ണ സ്വദേശികളായ ഇവര്‍ ഉടന്‍ കീഴടങ്ങുമെന്നാണ് അറിയുന്നത്. ശനിയാഴ്ച 25 വയസ് പ്രായം തോന്നിക്കുന്ന രണ്ട് പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതെന്നാണ് സൂചന. പ്രതികളെ തിരിച്ചറിഞ്ഞ ചിലരാണ് പോലീസിന് വിവരങ്ങള്‍ കൈമാറിയത്. 17നു വൈകിട്ട് 5.45നു രണ്ടു പ്രതികളും ലുലു മാളിനുള്ളില്‍ കടന്നത് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള പ്രവേശന കവാടം വഴിയാണെന്നു പോലീസ് കണ്ടെത്തി. മാളിലും റെയില്‍വെ സ്റ്റേഷനിലും ഇവര്‍ പേരോ നമ്പറോ നല്‍കിയിട്ടില്ല. മാളില്‍നിന്ന് ഒന്നും വാങ്ങാതെയാണ് ഇവര്‍ മടങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ നടിയെ രണ്ട് ചെറുപ്പക്കാര്‍ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസും വനിതാ കമീഷനും സ്വമേധയാ കേസെടുത്തു.