എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്താര്‍ബാബുവിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി.

Advertisement

Advertisement

കടപ്പുറം നാലാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സത്താര്‍ബാബുവിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തില്‍ സത്താര്‍ബാബുവിന്റെ മാതാവ് നബീസുവിനും കുട്ടികള്‍ക്കും പരിക്കേറ്റു. നാലാം വാര്‍ഡ് പുതുരുത്തിയിലാണ് യൂഡിഎഫ് ആഹ്ലാദ പ്രകടനം നടക്കുന്നതിനിടെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ എത്തി ആക്രമിച്ചതെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി കെവി അഷ്റഫ് പറഞ്ഞു. പരിക്കേറ്റവരെ ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സിപിഎം വിജയിച്ചു പോന്നിരുന്ന വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി വിജയിച്ചതില്‍ വിറളി പൂണ്ട് മനപൂര്‍വ്വം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ള കേസില്‍ കുടുക്കുവാനുള്ള ശ്രമമാണ് ഇതെന്ന് മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തെക്കരകത്ത് കരീം ഹാജി, ജനറല്‍ സെക്രട്ടറി ആര്‍ കെ ഇസ്മായില്‍, ട്രഷറര്‍ പി കെ അബൂബക്കര്‍, എന്നിവര്‍ പറഞ്ഞു. പുതിരുത്തിയിലെ സംഭവം കള്ളപ്രചരണമാണെന്നും മുസ്ലിം ലീഗ് നിയമപരമായി സംഭവത്തെ നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി .