തയ്യൂര്‍ ലോകരത്തിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം.

തയ്യൂര്‍ ലോകരത്തിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് വെച്ചിരിക്കുന്ന ഭണ്ഡാരമാണ് കുത്തിതുറന്നിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. രാവിലെ നാട്ടുകാരാണ് ആദ്യം കണ്ടത്. കരിങ്കല്ലുകൊണ്ട് തല്ലിതകര്‍ത്താണ് പൂട്ട് തുറന്നിരിക്കുന്നത്. എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി.