കൊച്ചിയില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവം: പ്രതി പിടിയില്‍.

പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. സംഭവത്തിനു ശേഷം അബുദാബിയിലേക്ക് കടന്ന ഇയാളെ പൊലീസ് തന്ത്രപരമായി വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മാര്‍ച്ച് പതിനഞ്ചിനു വൈകിട്ട് ആണ് പെണ്‍കുട്ടികളുടെ വാഹനം തടഞ്ഞു നിര്‍ത്തി യുവാവ് പെട്രോള്‍ ഒഴിച്ചത്. ഇവരില്‍ ഒരാള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.