അമല്‍ ബേക്കറിയിലെ ജീവനക്കാരിയുടെ ബാഗ് മോഷ്ടിച്ച കേസില്‍ സഹോദരങ്ങളായ മൂന്ന് പേര്‍ പിടിയില്‍.

Advertisement

Advertisement

ഗുരുവായൂര്‍ പുന്നത്തൂര്‍ റോഡ് ജംഗ്ഷനിലുള്ള അമല്‍ ബേക്കറിയിലെ ജീവനക്കാരിയുടെ പണവും പാദസ്വരങ്ങളും മൊബൈല്‍ ഫോണുകളും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ സഹോദരങ്ങളായ മൂന്ന് പേര്‍ പിടിയില്‍. ടെമ്പിള്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് പൊട്ടശ്ശേരി കണ്ണന്നൂര്‍ വീട്ടില്‍ റെജിയുടെ മക്കളായ ഷെമിന്‍ എന്ന 21 വയസ്സുള്ള റിജോ , 20 വയസ്സുള്ള റിനോ എന്ന ഷെറിന്‍, 18 വയസ്സുള്ള റിന്‍സ് എന്ന പ്രിന്‍സ് എന്നിവരെയാണ് ടെമ്പിള്‍ എസ്.ഐ. അഷറഫും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11 ന് ഉച്ചയോടെയാണ് സഹോദരങ്ങള്‍ ബേക്കറിയില്‍ എത്തിയത്. സാധനങ്ങള്‍ വാങ്ങുന്നതിനിടെ ജീവനക്കാരിയുടെ ശ്രദ്ധ തിരിച്ച് ബാഗുമായി മുങ്ങുകയായിരുന്നു. ബാഗ് നഷ്ടപ്പെട്ടത് എങ്ങിനെയാണെന്ന് യുവതിക്ക് ധാരണയുണ്ടായിരുന്നില്ല. രാത്രി പട്രോളിംഗിനിടെ ബി.എസ്.എന്‍.എല്‍ കെട്ടിടത്തിന് സമീപത്ത് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ മൂവരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.