വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണം കവര്‍ന്ന സംഭവത്തില്‍ വീട്ടുജോലിക്കാരിയായ യുവതിയും കാമുകനും അറസ്റ്റില്‍.

മരത്തംകോട് കറുപ്പംവീട്ടില്‍ ഷറഫുദ്ധീന്റെ വീട്ടില്‍ നിന്നും ഭാര്യയുടെയും മക്കളുടെയും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് തൈക്കാട് സ്വദേശികളായ പാലുവായ് കറുത്തവകവീട്ടില്‍ സ്‌നേഹ (20) നെന്മിനി പുതുക്കോട് വീട്ടില്‍ സുഭാഷ് (23)എന്നിവരെ അറസ്റ്റ് ചെയ്തത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ വിളിച്ചു ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. പ്രതികളില്‍ നിന്നും നഷ്ട്ടപെട്ട സ്വര്‍ണാഭരണങ്ങളില്‍ ഉള്‍പ്പെട്ട രണ്ടു വളകള്‍ കണ്ടെടുത്തു. കഴിഞ്ഞ 24 ന് മരത്തംകോടുള്ള വീട്ടില്‍ നിന്നുമാണ് സ്വര്‍ണാഭരണം മോഷണം പോയത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ യു.കെ.ഷാജഹാന്‍, പി.ആര്‍. രാജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജോ ജോണ്‍, വര്‍്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്. സന്ദീപ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഓമന, ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.