കൂര്‍ക്കഞ്ചേരിയില്‍ ഗുണ്ടാസംഘം കടയുടമയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു.

Advertisement

Advertisement

കൂര്‍ക്കഞ്ചേരിയില്‍ ഗുണ്ടാസംഘം കടയുടമയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച രാത്രി കൂര്‍ക്കഞ്ചേരിയിലെ ടയര്‍ പഞ്ചറൊട്ടിക്കുന്ന കടയിലായിരുന്നു വെടിവെപ്പുണ്ടായത്. സംഭവത്തിലെ മൂന്നു പ്രതികളെ ഈസ്റ്റ് പോലീസ് പിടികൂടി. കടയുടമ പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്. ഗുണ്ടാസംഘത്തില്‍പെട്ട കണിമംഗലം, വലിയാലുക്കല്‍, ചിയ്യാരം സ്വദേശികളായ ഷെഫീഖ് (28), ഡിറ്റ് ബാബു (26), സജിലാല്‍ (26) എന്നിവരെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടോടെ കൂര്‍ക്കഞ്ചേരിയിലെ കടയില്‍ വെച്ചായിരുന്നു വെടിവെപ്പ്. നാലു ദിവസം മുമ്പ് ഇവരുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായത് ഒട്ടിച്ചുകൊടുക്കാതിരുന്നതിനുള്ള മുന്‍ വൈരാഗ്യത്താല്‍ മൂന്നംഗ സംഘം മണികണ്ഠനെ വെടിവെക്കുകയായിരുന്നുവെന്ന് പറയുന്നു. കാലിലാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ല. അക്രമിക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്‍ പോലീസ് കണ്ടെത്തി. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.