മാരകമായ മയക്കുമരുന്നുമായി തോളൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍.

Advertisement

Advertisement

മാരകമായ മയക്കുമരുന്നുമായി തോളൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. 163 മില്ലിഗ്രാം എം.ഡി.എം.എ യുമായി തോളൂര്‍ സ്വദേശിയായ വിഷ്ണുവിനെയാണ് എക്‌സൈസ് സംഘം മഴുവഞ്ചേരിയില്‍ നിന്നും പിടികൂടിയത്. പുതുതലമുറക്കാര്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കുന്ന എം.ഡി.എം.എ. ഒരു ഗ്രാമിന് പതിനായിരത്തിലേറെ വിലവരുന്നുണ്ട്. ചാലക്കുടിയില്‍ നിന്നും രണ്ടുപേരെ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. മാരകമായ ഇത്തരം ലഹരിവസ്തുക്കള്‍ ഏവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വ്യക്തമല്ല. യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടിയ സാഹചര്യത്തില്‍ കുന്നംകുളത്തെ എക്‌സൈസ് വിഭാഗം കാര്യമായ പരിശോധനകള്‍ക്ക് മുതിരുന്നില്ലെന്ന പരാതിയും വ്യാപകമാണ്.