ചാവക്കാട് ഇരട്ടപ്പുഴയില്‍ വീണ്ടും തെരുവുനായ ആക്രമണം

ചാവക്കാട് ഇരട്ടപ്പുഴയില്‍ വീണ്ടും തെരുവുനായ ആക്രമണം. വീട്ടമ്മയുടെ കൈവിരല്‍ കടിച്ചെടുത്തു. ഇരട്ടപ്പുഴ കരിമ്പന്‍ ദേവരാജന്റെ ഭാര്യ സരോജിനി (64) യെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് ഇവരുടെ വീട്ടുമുറ്റത്ത് വെച്ചാണ് നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വിരലിന്റെ ഒരു ഭാഗം കടിച്ചെടുത്ത നായ വയറിലും കൈമുട്ടിലും കടിച്ചിട്ടുണ്ട്. മേഖലയില്‍ തെരുവുനായ ശല്യം ഏറെ രൂക്ഷമാണ്.