പെരുമാറ്റചട്ട ലംഘന ആരോപണം; ഉണ്ണിത്താന്‍ ഞായറാഴ്ച കളക്ടര്‍ക്ക് മറുപടി നല്‍കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഞായറാഴ്ച ജില്ലാ കളക്ടര്‍ക്ക് മറുപടി നല്‍കും. പ്രാഥമിക അന്വേഷണത്തില്‍ ഉണ്ണിത്താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കാരണംകാണിക്കല്‍ നോട്ടീസ് കളക്ടര്‍ നോട്ടീസ് നല്‍കിയത്. പയ്യന്നൂരില്‍ ഈ മാസം എട്ടിന് നടത്തിയ പ്രസംഗമാണ് ഉണ്ണിത്താന് വിനയായി മാറിയത്. അതേസമയം താന്‍ പ്രസംഗിച്ചത് ശബരിമലയില്‍ സ്ത്രീ-പുരുഷ അസമത്വം നിലനില്‍ക്കുന്നില്ലെന്നാണ് ഉണ്ണിത്താന്‍ വാദം ഉയര്‍ത്തിയത്.