കേന്ദ്രത്തില്‍ മൂന്നാം മുന്നണിയാണ് അധികാരത്തില്‍ വരേണ്ടത്; പ്രകാശ് രാജ്.

കേന്ദ്രത്തില്‍ മൂന്നാം മുന്നണിയാണ് അധികാരത്തില്‍ വരേണ്ടതെന്ന് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥി പ്രകാശ് രാജ്. കോണ്‍ഗ്രസ് മതേതര പാര്‍ട്ടി അല്ലെന്നും അതുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന സഖ്യമാണ് അധികാരത്തില്‍ വരേണ്ടതെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. നിലവിലെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം പാര്‍ട്ടികളെ കേന്ദ്രീകരിച്ചല്ല. അത് പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ്. ബി.ജെ.പിയോ കോണ്‍ഗ്രസോ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തോന്നുന്നില്ല. വ്യത്യസ്ത നേതാക്കള്‍ വേണമെന്നും അല്ലാത്തപക്ഷം ഒറ്റയ്ക്ക് രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.