തിരുഹൃദയ ഫൊറോന കലോത്സവം; എരുമപ്പെട്ടി ജേതാക്കള്‍

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ദേവാലയത്തില്‍ ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കലോത്സവം സംഘടിപ്പിച്ചു. ഫാ.ജോര്‍ജ് തേറാട്ടില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ പ്രിന്റോ കുളങ്ങര അധ്യക്ഷനായി. ആറ് വേദികളിലായി നടന്ന മത്സരത്തില്‍ പാറേമ്പാടം, ചൊവ്വന്നൂര്‍, മരത്തംകോട്, വെള്ളറക്കാട്, എയ്യാല്‍, പാത്രമംഗലം, കടങ്ങോട്, പതിയാരം,എരുമപ്പെട്ടി, മങ്ങാട്, ആറ്റത്ര ,പുതുരുത്തി എന്നീ പള്ളികളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്.എരുമപ്പെട്ടി തിരുഹൃദയഫൊറോന ഇടവക ഓവറോള്‍ കിരീടവും, പതിയാരം സെന്റ് ജോസഫ് ഇടവക റണ്ണേഴ്‌സ് കിരീടവും നേടി.വിജയികള്‍ക്കുള്ള സമ്മാനദാനം എരുമപ്പെട്ടി ഫൊറോന വികാരി ഫാ.ജോയ് അടമ്പുകുളം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ഫാ.പ്രിന്റോ കുളങ്ങര, ഫാ.ഷാജന്‍ ചിരമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.