ഗുരുവായൂര്‍ മേഖലയില്‍ ഏഴ് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

Advertisement

Advertisement

ഗുരുവായൂര്‍ മേഖലയില്‍ ഏഴ് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 31-ാം വാര്‍ഡ് പൂര്‍ണമായും രണ്ട്, നാല്, അഞ്ച്, എട്ട്, ഒമ്പത്, 36 എന്നീ വാര്‍ഡുകള്‍ ഭാഗികമായും കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. എട്ടാം വാര്‍ഡില്‍ അഞ്ച് വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ഈ കുടുംബത്തിലെ ഒരംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലാണ് മറ്റുള്ളവര്‍ക്കും രോഗം ബാധിച്ചത്. മുപ്പത്തിയൊന്നാം വാര്‍ഡില്‍ ഒരു കുടുംബത്തില്‍ മൂന്ന്, അഞ്ച് വയസ്സുള്ള കുട്ടികള്‍ക്കടക്കം നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഈ കുടുംബത്തിലെ മൂന്നുപേര്‍ക്ക് രോഗമുണ്ടായിരുന്നു. ഇതോടെ രണ്ട് വീടുകളിലായി കഴിയുന്ന ഈ കുടുംബത്തിലെ ഏഴ് പേര്‍ക്കാണ് രോഗബാധയുണ്ടായത്. 36-ാം വാര്‍ഡില്‍ തമിഴ്‌നാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ചതിനാലാണ് ആ മേഖല കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.