ഇര്‍ഫാന്റെ കണ്ണീരൊപ്പാന്‍ ..കനിവുള്ളവര്‍ സഹായിക്കണം..

ജന്മനാ ജനനേന്ദ്രിയമില്ലാത്ത എട്ടു വയസ്സുകാരന്‍ ശസ്ത്രക്രിയക്കു സഹായം തേടുന്നു.കാരുണ്യമതികളുടെ കനിവിനായ് കേഴുന്നു.
കൂലിപ്പണിക്കാരനായ കരിക്കാട് മുള്ളത്തുവളപ്പില്‍ നൗഫല്‍, അന്‍സാര്‍ ആശുപത്രിയില്‍ അറ്റന്‍ഡര്‍ ജോലി ചെയ്യുന്ന ജസിയ
ദമ്പതികളുടെ മകന്‍ ഇര്‍ഫാനാണു ജനനേന്ദ്രിയമില്ലാത്തിനാല്‍ മൂത്രവിസര്‍ജ്ജനത്തിനുപോലും സാധ്യമാകാതെ വേദന തിന്നു ജീവിക്കുന്നത്. ജന്മനാ മൂത്രാശയ വൈകല്യമുള്ള ഇര്‍ഫാനു ആറു ലക്ഷം രൂപ ചിലവിട്ട് 2 ശസ്ത്രക്രിയനടത്തി. മൂന്നാം മാസത്തിലും ഏഴാം വയസ്സിലും. ചികിത്സാ ചിലവിനായി ഉള്ളതെല്ലാം വിറ്റു. ഇപ്പോള്‍ വാടക വീട്ടിലാണു താമസം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ലഭിച്ച ഒരു ലക്ഷം രൂപയും നാട്ടുകാര്‍ പിരിച്ചെടുത്ത 1 ലക്ഷത്തോളം രൂപയും സഹായമായി ലഭിച്ചിരുന്നു. ഡോക്ടര്‍മാര്‍ ഇനി നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രധാന ശസ്ത്രക്രിയക്കു 8ലക്ഷത്തോളം ചിലവുണ്ട്. കൃത്രിമ സുഷിരം വഴി മൂത്രവിസര്‍ജ്ജനം
നടത്തുന്നതിനാല്‍ സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇര്‍ഫാന്‍. തനിക്കായി കഷ്ടപ്പെടുന്ന വീട്ടുകാരുടെ സങ്കടം മനസിലാക്കി വേദന സഹിക്കാതെ വരുമ്പോള്‍ ആരും കാണാതെ വാതിലിനു പിറകില്‍ മറഞ്ഞിരുന്നു വേദനകണ്ണീരായ് ഒഴുക്കിക്കളയും ഇര്‍ഫാന്‍. കൂട്ടുകാരെല്ലാം ഓടിച്ചാടി നടക്കുമ്പോള്‍ അത് നോക്കിനില്‍ക്കാന്‍ മാത്രമേ ഈ എട്ട് വയസ്സ്‌കാരന് സാധിക്കൂ. വോദന കൂടുതലായതിനാലും ക്രൃത്രിമ ദ്വാരത്തിലൂടെ മൂത്രവിസര്‍ജനം നടത്തുന്നതിനാലും സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ ഏറെ വിഷമത്തിലാണ് ഇര്‍ഫാന്‍. ശസ്ത്രക്രിയ വൈകുംതോറും സുഷിരത്തില്‍ പഴുപ്പു കയറാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍
പറയുന്നുണ്ട്. വേദനകൊണ്ടു പുളയുന്ന മകന്റെ ദയനീയാവസ്ഥയില്‍ മനംനൊന്ത് നാട്ടുകാരുടെ കാരുണ്യത്തിനായി കാത്തിരിക്കുയാണ് ഈ ദമ്പതികള്‍. ഫോണ്‍: 7560908690