മാര്‍ച്ച് 22 ലോകജലദിനം.

കേരളം ഇന്ന് കടുത്ത വരള്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കുടിവെള്ളത്തിനുപോലും നെട്ടോട്ടമോടു ന്ന അവസ്ഥ. പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ കടന്നുകയറ്റവും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം നമ്മുടെ ജലസ്രോതസ്സുകളെ ഇല്ലാതാക്കുകയാണ്. സംസ്ഥാനം ഇന്ന് കൊടും ചൂടില്‍ പൊള്ളുകയാണ്. പ്രളയദുരന്തത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ പ്രധാന വെല്ലുവിളി കടുത്ത വരള്‍ച്ചയാണ്.ജലസ്രോതസ്സുകളെകൊണ്ട് സമ്പന്നമായ കേരളത്തിന്റെ ഇന്നത്തെ അവസ്തഥ പരിതാപകരമാണ്. കഴിഞ്ഞ വര്‍ഷം വേണ്ടതിലധികം മഴ ലഭിച്ചെങ്കിലും പുഴകളും നദികളും കായലുകളും, കുളങ്ങളുമെല്ലാം ഇന്ന് വറ്റി വരണ്ടു തുടങ്ങി. മാത്രമല്ല പല ജലാശയങ്ങളും മലീമസമാവുകയും ചെയ്തു. കുടിവെള്ളംപോലും പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലായി കാര്യങ്ങള്‍. ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിനുവേണ്ടിയാകും എന്ന് പറയാറുണ്ട്. ഇൗ നിലയിലാണ് കാര്യങ്ങളുടെ പോക്കെങ്കെില്‍ ജലയുദ്ധവും അധികം വിദൂരമല്ല. ജലസംരക്ഷണത്തെക്കുറിച്ച് ഓരോ ജലദിനവും ഓര്‍മ്മപ്പെടുത്തലുകളും ബോധവത്കരണവും നടത്തുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതൊന്നും പ്രാവര്‍ത്തികമാകുന്നില്ല. അഥവാ നടപ്പിലാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് പറയേണ്ടി വരും. പ്രകൃതി സമ്പത്ത് കയ്യേറി പണം കൊയ്യാനുള്ള നെട്ടോട്ടട്ടത്തില്‍ ജീവാംശമായ തുള്ളിയെ മനുഷ്യന്‍ മറന്നുപോകുന്നു. ഇനിയും ചിന്തിക്കേണ്ടതുണ്ട്.. ജലസമ്പത്തിന് കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും ആവശ്യമാണ്.. പ്രകൃതിയെ സംരക്ഷിക്കാം ജീവന്‍ നിലനിര്‍ത്താം…ജലം അമൂല്യമാണ് പാഴാക്കാതെ ഓരോ തുള്ളിയും നാളേക്കായ് കരുതിവെയക്കാം..