അംഗീകാരത്തിന്റെ നിറവില്‍ ജോസ് മാളിയേക്കല്‍.

മാധ്യമപ്രവര്‍ത്തനരംഗത്തെ മികവിന് സിസിടിവി കേച്ചേരി ബ്യൂറോ റിപ്പോര്‍ട്ടര്‍ ജോസ് മാളിയേക്കലിന് വീണ്ടും ആദരം.കേച്ചേരി അല്‍-അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ റൂബി ജൂബിലി ആഘോഷ സമാപന ചടങ്ങിലാണ് ജോസ് മാളിയേക്കലിനെ ഉപഹാരം നല്‍കി ആദരിച്ചത്. മനോരമ ലേഖകന്‍ ജിജോ തരകന്‍, ദീപിക ലേഖന്‍ റസാഖ് കേച്ചേരി എന്നിവരും അനുമോദനം ഏറ്റുവാങ്ങി. വാര്‍ഷികാഘോഷം മുരളി പെരുനെല്ലി എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.കരീം അധ്യക്ഷനായി. മാടമ്പ് കുഞ്ഞുകുട്ടന്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സുജ ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.വി.മൊയ്തുട്ടി ഹാജി, എം.ഐ.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ആര്‍.വി.സിദ്ദീഖ് മുസ്ലിയാര്‍, പി.ടി.എ.പ്രസിഡണ്ട് എന്‍.എ.ഇക്ബാല്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം.കെ.ആന്റണി, വാര്‍ഡ് മെമ്പര്‍ യു.വി.ജമാല്‍, പ്രധാന അധ്യാപകന്‍ കെ.ലത്തീഫ് ,എം.പി.ടി.എ. പ്രസിഡണ്ട് അന്നാസ് സൈമണ്‍, സ്റ്റാഫ് സെക്രട്ടറി കെ.എ. അനിത, ഡോ.സി.എം. ബിജു, ഡോ.ഷെമി ജോണ്‍, കെ.ഫ്രേഗി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കലാ-കായിക രംഗത്ത് നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.