കാജാ ബീഡി കമ്പനി തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാജാ ബീഡി കമ്പനി തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കമ്പനി അടച്ചുപൂട്ടുന്ന നടപടിയില്‍ നിന്ന് അധികൃതര്‍ പിന്‍മാറുക., ചുരുങ്ങിയത് ആയിരം ബീഡിതെറുക്കാനുള്ള നല്ല ഇലയും പുകയിലയും അനുവദിക്കുക., സമാന്തര കമ്പനികളും കരാര്‍വത്കരണവും മറയാക്കിയുള്ള ചൂഷണം അവസാനിപ്പിക്കുക., പിരിഞ്ഞ്‌പോയ എല്ലാ തൊഴിലാളികള്‍ക്കും ഗ്രാറ്റ് വിറ്റിയും പിരിച്ചുവിട്ടവര്‍ക്ക് നഷ്ടപരിഹാര ആനുകൂല്യവും അനുവദിക്കുക., തൊഴില്‍ മന്ത്രിയുമായുണ്ടാക്കിയ ഒത്ത്തീര്‍പ്പ് വ്യവസ്ഥ മാനേജ്‌മെന്റ് നടപ്പിലാക്കുക., കൂട്ടത്തോടെ തൊഴിലാളികളെ ഒഴിവാക്കുന്നതില്‍ നിന്ന് കാജാകമ്പനി അധികൃതര്‍ പിന്‍മാറുക എന്നീങ്ങനെ വിവിധ ആവിശ്യങ്ങള്‍ ഉന്നയ്ച്ച് കൊണ്ടാണ് തൊഴിലാളികള്‍ ഭീമ ഹര്‍ജി മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത് ചാവക്കാട് ഹോച്മിന്‍സ്മാരക മന്ദിരത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കാജാ ഓഫീസില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന ധര്‍ണ്ണയുടെ ഉദ്ഘാടനം കെ.വി.പിതാബരന്‍ നിര്‍വ്വഹിച്ചു.യു.കെ.മണി അദ്ധ്യക്ഷന്‍ നായി.എന്‍.കെ.അക്ബര്‍, എ.വി.താഹിറ, കെ.എം.അലി, ജനാര്‍ദനന്‍, വസന്ത വേണു., കെ.എച്ച്.സലാം എന്നിവര്‍ സംസാരിച്ചു.