കക്കാട് മഹാഗണപതി ക്ഷേത്രം; ചടങ്ങുകള്‍ ജനുവരി 20 മുതല്‍ 30 വരെയുള്ള തിയ്യതികളില്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍

Advertisement

Advertisement

കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലെ സഹസ്രകലശം, ധ്വജപ്രതിഷ്ഠ, ഉത്സവം എന്നീ ചടങ്ങുകള്‍ ജനുവരി 20 മുതല്‍ ജനുവരി 30 വരെയുള്ള തിയ്യതികളില്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹസ്രകലശ ചടങ്ങുകള്‍ ജനുവരി 20 ബുധനാഴ്ച വൈകിട്ട് ആരംഭിച്ച് 25 ന് സമാപിക്കും. ക്ഷേത്രത്തില്‍ പുതിയതായി സ്ഥാപിക്കുന്ന കൊടിമരത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളും 25 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടത്തും. ക്ഷേത്രം തന്ത്രി തെക്കേടത്ത് ശശിധരന്‍ നമ്പൂതിരി , അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് 25 ന് വൈകീട്ട് കൊടിയേറും. ജനവരി 29 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് പള്ളിവേട്ടയും 30 ന് വൈകീട്ട് ആറാട്ടും നടക്കും. എല്ലാ ദിവസവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭക്തജനങ്ങള്‍ക്ക് ഉത്സവ കഞ്ഞിയും ആറാട്ട് ദിവസം ഉച്ചക്കും രാത്രിയും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ഉത്സവദിവസങ്ങളില്‍ നടക്കല്‍ പറ വെക്കുന്നതിനും സൗകര്യമുണ്ടാകും. പരിപാടികള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കക്കാട് ക്ഷേത്രം പ്രസിഡന്റ് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, കമ്മിറ്റി അംഗങ്ങളായ ഒ എ പരമേശ്വരന്‍, മണികണ്ഠന്‍, രാജീവ് തറയില്‍ എന്നിവര്‍ പങ്കെടുത്തു.