കക്കാട് മഹാഗണപതി ക്ഷേത്രത്തില്‍ വേട്ടേക്കരന്‍ പാട്ട് ജനുവരി 2 ശനിയാഴ്ച നടക്കും.

Advertisement

Advertisement

കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തില്‍ നടത്തി വരാറുള്ള 1008 നാളികേരം എറിഞ്ഞുള്ള വേട്ടേക്കരന്‍ പാട്ട് ജനുവരി 2 ശനിയാഴ്ച ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ നടക്കും. രാവിലെ അഞ്ച് മണിക്ക് നടതുറക്കലോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഉച്ചപൂജയ്ക്ക് ശേഷം രാവിലെ 11 മണിയോടെ നാളികേരം എണ്ണം കൂട്ടുന്ന ചടങ്ങുകള്‍ ആരംഭിക്കും. വൈകീട്ട് മൂന്നിന് കളം കുറിക്കുകയും തുടര്‍ന്ന് തായമ്പക, കേളി ,കൊമ്പുപറ്റ് തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. രാത്രി 7 മണിക്ക് അത്താഴപൂജയ്ക്കു ശേഷം മുല്ലക്കല്‍ പാട്ട് എഴുന്നള്ളിപ്പ് ഉണ്ടാകും. മുല്ലക്കല്‍ പാട്ടിനു ശേഷം മേള ആഘോഷത്തോടെ വേട്ടേക്കരന്‍ ഭഗവാനെ എഴുന്നള്ളിക്കും. രാത്രി പ്രദക്ഷിണത്തിനും, കളംപൂജ, കളംപാട്ട് എന്നിവയ്ക്ക് ശേഷം 9 മണിയോടെ നാളികേരം എറിയുന്ന ചടങ്ങ് ആരംഭിക്കും. വൈശ്ശേരി കാറെകുറെ രാമചന്ദ്രന്‍നായര്‍ നാളികേരം എറിയുന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. നാളികേരം എറിയല്‍ പൂര്‍ത്തിയായശേഷം കൂറ വലിച്ച് പാട്ട് സമാപിക്കും .വേട്ടേക്കരന്‍ പാട്ട് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി തെക്കേടത്ത് ശശിധരന്‍ നമ്പൂതിരി, ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നു. വേട്ടേക്കരന്‍ പാട്ടു ദിവസം വേട്ടേക്കര ഭഗവാന്റെ ഇഷ്ട നിവേദ്യമായ ചതുഃശത പായസം ഭക്ത ജനങ്ങള്‍ക്ക് നേരത്തേ ശീട്ടാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കക്കാട് ക്ഷേത്രം പ്രസിഡന്റ് കെ കെ സുബിദാസ്, ഒ എ പരമേശ്വരന്‍ , മണികണ്ഠന്‍ കെ.കെ,എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.