സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തിയ കരിക്കാട് സ്വദേശി എക്‌സൈസ് ഇന്റലിജന്‍സിന്റെ പിടിയിലായി.

Advertisement

Advertisement

സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തിയ കരിക്കാട് സ്വദേശി എക്‌സൈസ് ഇന്റലിജന്‍സിന്റെ പിടിയിലായി. കരിക്കാട് ചോല അരിക്കലാത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഷമീര്‍ ആണ് പിടിയിലായത്. വടക്കാഞ്ചേരി എക്‌സൈസ് ഓഫീസര്‍ സലിംകുമാര്‍ ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും തൃശ്ശൂര്‍ ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ആണ് ഇയാളെ പിടികൂടിയത്. കെഎല്‍ 46 പി 6231 എന്ന നമ്പറിലുള്ള സ്‌കൂട്ടറില്‍ നിന്ന് മൂന്നു കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ ജെ ലോനപ്പന്‍ ,കെ മണികണ്ഠന്‍, ഒ എസ് സതീഷ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍ പ്രസാദ്, ,മിഥുന്‍ വി ബി, ജയേഷ് എന്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.