വാഹനത്തില്‍ ഞെരിഞ്ഞമര്‍ന്ന് ഒന്നരവയസ്സുകാരിയ്ക്ക് ദാരുണ മരണം

കുന്നംകുളം ചൊവ്വന്നൂര്‍ പന്തല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് ഒന്നര വയസുകാരി മരിച്ചു. പത്തനംത്തിട്ട കോതറ തലപ്പാല വീട്ടില്‍ വിബിന്‍ – പ്രവീണ ദമ്പതികളുടെ മകള്‍ നക്ഷത്രയാണ് മരിച്ചത്.ചൊവ്വാഴ്ച്ച വൈകീട്ട് 7 മണിയോടെയായിരുന്നു അപകടം. പ്രവീണയുടെ സഹോദരന്‍ പ്രവീണാണ് വാഹനമോടിച്ചിരുന്നത്. വലതുവശത്തെ സീറ്റിനും സ്റ്റീയറിങ്ങിനും ഇടയില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചത്.മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്