കുന്നംകുളത്തെ അനിഷ്ടസംഭവങ്ങള്‍;5 പേര്‍ അറസ്റ്റില്‍

ശബരിമലയുവതി പ്രവേശനത്തെ തുടര്‍ന്ന് ബുധനാഴ്ച കുന്നംകുളത്ത് നടന്ന അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.കരിക്കാട് വില്ലന്നൂര്‍ വലിയറ വീട്ടില്‍ ശങ്കരന്റെ മകന്‍ റിജേഷ് (33), പെരുമ്പിലാവ് കരിക്കാട് മുണ്ടന്‍തറ വീട്ടില്‍ ശങ്കരനാരായണന്റെ മകന്‍ ഹരികൃഷ്ണന്‍(21), അടുപ്പുട്ടി കൊട്ടാരത്തയില്‍ വീട്ടില്‍ സുധാകരന്റെ മകന്‍ സുമേഷ് (24), അടുപ്പുട്ടി നീലിയാട്ട് വീട്ടില്‍ പ്രസാദിന്റെ മകന്‍ ബിനു (37), ചെമ്മന്തിട്ട് പഴുന്നനാ കളരിക്കല്‍ വീട്ടില്‍ ഹര്‍ഷന്‍ മകന്‍ സുമേഷ് (36) എന്നിവരാണ് അറസ്റ്റിലായത്. മിന്നല്‍ ഹര്‍ത്താല്‍ എന്ന പ്രതീതി സൃഷ്ടിച്ച് കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുകയും, കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് 150 ഓളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കുന്നംകുളം പോലീസ് കേസെടുത്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.