വിവരശേഖരണത്തിന് ജീവനക്കാരെത്തുന്നു

കുന്നംകുളം നഗരസഭയിലെ നികുതി പരിഷ്‌കരണ നടപടികളുടെ ഭാഗമായി നഗരസഭ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും പുതിയ നമ്പര്‍ നല്‍കുന്നതിനും കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തുന്നതിനുമായി നഗരസഭ ജീവനക്കാര്‍ വാര്‍ഡുകളില്‍ സന്ദര്‍ശനം നടത്തും. പൊതുജനങ്ങള്‍ ജീവനക്കാരോട് സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്ന താഴെ പറയുന്ന രേഖകള്‍ പരിശോധനയ്ക്കായി നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. മുനിസിപ്പാലിറ്റിയില്‍ നികുതി ഒടുക്കിയ രശീതി, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, കെട്ടിടത്തിന്റെ ഒക്യൂപ്പന്‍സിയും പ്ലാനും, കൂടാതെ കൃത്യവും സത്യസന്ധവും ആയ വിവരങ്ങളും നഗരസഭ ജീവനക്കാര്‍ക്ക് നല്‍കേണ്ടതാണ് എന്നും സെക്രട്ടറി അറിയിച്ചു.