കുന്നംകുളം പ്രസ്സ്‌ക്ലബ് മാധ്യമപുരസ്‌കാരം;അപേക്ഷകള്‍ ക്ഷണിച്ചു

സംസ്ഥാന തലത്തിൽ ഈ വർഷവും മികച്ച പത്ര പ്രവർത്തകനും പ്രാദേശീക ചാനൽ റിപ്പോർട്ടർക്കും കുന്നംകുളം പ്രസ്സ് ക്ലബ്ബ് പുരസ്ക്കാരം നൽകുന്നു 10001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പത്രപ്രവർത്തകനുള്ള അവാർഡ് .3001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ചാനൽ റിപ്പോർട്ടർക്കുള്ള അവാർഡ്
2018 ജനുവരി 1 നും ഡിസംബർ 31 നും മദ്ധ്യേ മലയാള പ്രഭാത ദിന പത്രങ്ങളിലും ,പ്രാദേശിക ചാനലിലുമായി പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടിങ്ങിനാണ് (വാർത്ത /ഫീച്ചർ /പരമ്പര ) അവാർഡ് അവാർഡിന് പരിഗണിക്കേണ്ട സൃഷ്ടി 2019 ജനുവരി 31 നു മുൻപ് സെക്രട്ടറി പ്രസ്സ് ക്ലബ്ബ് ,സി ഷേപ്പ് ബിൽഡിങ് ,കുന്നംകുളം -680503 തൃശൂർ ജില്ല എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് വെള്ള കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ലേഖകൻറെ പൂർണ്ണ വിവരങ്ങളും വാർത്തയുടെ 3 ഫോട്ടോസ്റ്റാറ്റ് കോപ്പിയും ,ചാനലിൽ വന്ന വാർത്തയുടെ സി ഡി യും കൂടി സമർപ്പിക്കണം കവറിനു പുറത്ത് കുന്നംകുളം പ്രസ്സ് ക്ലബ്ബ് അവാർഡ് 2019 എന്ന് എഴുതിയിരിക്കണം അവാർഡ് ഫെബ്രുവരി ആദ്യവാരത്തിൽ പ്രഖ്യാപിക്കുന്നതാണ് വിധി കർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും ഫെബ്രുവരി അവസാന ആഴ്ചയിൽ കുന്നംകുളത്ത് നടക്കുന്ന പൊതു പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും.പത്ര സമ്മേളനത്തിൽ പ്രസിഡന്റ് മഹേഷ് തിരുത്തിക്കാട് ,സെക്രട്ടറി മോഹൻദാസ് ഏലത്തൂർ, വൈസ് പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര എന്നിവർ പങ്കെടുത്തു.