കൂനംമൂച്ചി ഗ്രാമീണവായനശാലയില്‍ ഗാന്ധിജയന്തി ദിനത്തില്‍ പ്രസംഗമത്സരം

കൂനംമൂച്ചി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയുടെ ഭാഗമായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ചൂണ്ടൽ, കണ്ടാണശ്ശേരി പഞ്ചായത്തിലെ സ്ഥിരതാമസക്കാരോ, ഈ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ പഠനം നടത്തുന്നവരോ ആയിരിക്കണം മത്സരാർത്ഥികൾ എൽ.പി.വിഭാഗത്തിന് ബാപ്പുജി എന്ന രാഷ്ട്രപിതാവ്, യു.പി വിഭാഗത്തിന് ഗാന്ധിജിയും, അഹിംസയും എന്നതായിരിക്കും വിഷയം.
ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് മത്സരം തുടങ്ങുന്നതിന് മുൻപായാണ് വിഷയം നൽകുക. ഒക്ടോബർ രണ്ടിന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം നടക്കുക.