വേലൂര്‍ കോടശ്ശേരി കുന്നിലെ കൊലപാതകം; പ്രതികള്‍ പിടിയില്‍

Advertisement

Advertisement

വേലൂര്‍ കോടശ്ശേരി കുന്നിലെ നായാടി കോളനിയില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ധിച്ചതിന് ശേഷം തലയ്ക്ക് വെട്ടി കൊലപ്പെടുത്തി.വേലൂര്‍ തണ്ടിലം മനയ്ക്കലാത്ത് കൃഷ്ണന്‍ മകന്‍ 27 വയസുള്ള സനീഷാണ് മരിച്ചത്.സംഭവത്തില്‍ പ്രതികളും, കോളനി നിവാസികളുമായ സത്യന്റെ മകള്‍ ഷെമിയെന്ന സരസ്വതി, ഭര്‍ത്താവ് ഇസ്മായില്‍, ഇയാളുടെ സഹോദരന്‍ അസീസ് എന്നിവരാണ് പോലീസ് പിടിയിലായത്. .വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. ദൃക്‌സാക്ഷികളുടെ മൊഴി അനുസരിച്ചാണ് പോലീസിന് പ്രതികളെ അതിവേഗം പിടികൂടാനായത്.സത്യന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ് സനീഷെന്ന് പറയുന്നു.ഇന്നലെ വൈകീട്ട് നായാടി കോളനിയിലെത്തിയ സനീഷും സരസ്വതി ഉള്‍പ്പടെയുള്ള പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായി പറയുന്നു.വൈകീട്ട് 5 മണിയോടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും മര്‍ദ്ധനം ആരംഭിക്കുകയും ചെയ്തു. പത്തിലധികം കുടുംബങ്ങളുള്ള നായാടി കോളനിയില്‍ സത്യന്റെ ഉള്‍പ്പടെ മൂന്ന് കുടുംബങ്ങളാണ് ഇപ്പോള്‍ താമസിക്കുന്നത്. അടിപിടി നിത്യ സംഭവമായതിനാല്‍ മറ്റുള്ള രണ്ട് കുടുംബങ്ങളും കോളനിയില്‍ നിന്ന് പുറത്തേക്ക് പോയി. രാത്രി 9 മണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സനീഷിനെ മരത്തില്‍ കെട്ടിയിട്ട് വടികളും കല്ലും ഉപയോഗിച്ച് മര്‍ദ്ധിക്കുന്നതാണ് കണ്ടത് പറയുന്നു.തടയാന്‍ ശ്രമിച്ച തങ്ങളെ ഇസ്മായില്‍ കൊടുവാള്‍ വീശി ഭയപ്പെടുത്തി ഓടിച്ചതായി സമീപവാസികള്‍ പറയുന്നു. അബോധാവസ്ഥയിലായ സനീഷിനെ കൊണ്ട് പോകാന്‍ കോളനി നിവാസികള്‍ വിളച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തിയെങ്കിലും കൊണ്ട് പോകാന്‍ പ്രതികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് എരുമപ്പെട്ടി പോലീസില്‍ വിവരമറിയിച്ചു.പോലീസ് പത്ത് മണിയോടെ സ്ഥലത്തെത്തിയെങ്കിലും സനീഷ് മരിച്ചിരുന്നു.മരത്തില്‍ നിന്ന് കയര്‍ കെട്ടറുത്ത് മുതദേഹം നിലത്ത് കെടത്തിയ അവസ്ഥയിലായിരുന്നു.തലയില്‍ മൂന്ന് വെട്ട് കൊണ്ട മുറിവുകളുണ്ട്.ശരീരമാസകലം മര്‍ദ്ധനമേറ്റ അടയാളമുണ്ട്.ഷര്‍ട്ട് മാത്രമാണ് ധരിച്ചിരുന്നത്. അടിവസത്രമില്ലായിരുന്നു.സത്യന്റെ വീട്ടില്‍ രക്ത തുള്ളികളുണ്ട്. കുന്നംകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടി.എസ്.സിനോജ്, എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഭൂപേഷ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക്ക് ഓഫീസര്‍ ഷീല ജോസ്, വിരലടയാള വിദഗ്ധന്‍ യു.രാംദാസ് എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.