കോംഗോ പനി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ

കോംഗോ പനിയില്‍ ആശങ്ക വേണ്ടെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ.കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികിത്സയിലാണ്. വിദേശത്തു നിന്നും വന്ന മലപ്പുറം സ്വദേശിയാണ് കോംഗോ പനി ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. ആദ്യമായാണ് കേരളത്തില്‍ കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.യുഎയില്‍ നിന്നു വന്ന മലപ്പുറം സ്വദേശിയ്ക്കാണ് പനി ബാധിച്ചിരിക്കുന്നത്. ഇയാളുടെ രക്തസാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. പനി പടരുന്നത് രോഗം ബാധിച്ച മൃഗങ്ങളുടെ ചെള്ള് വഴിയാണ്.അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ ജാഗ്രതയും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ വ്യാജപ്രചരണങ്ങളും നടക്കുന്നുണ്ട്. ആശങ്ക വേണ്ടെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.