കൊപ്പത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.

കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കൊപ്പം സ്വദേശികളായ സുരേഷ്, സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. പട്ടാമ്പി കൊപ്പത്താണ് സംഭവം നടന്നത്. കിണറിനടിയില്‍ വായുസഞ്ചാരം കുറഞ്ഞതാവാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.