ക്ഷേമപെന്‍ഷനുകള്‍ അടുത്ത വര്‍ഷം ഇനിയും വര്‍ധിപ്പിക്കും; മന്ത്രി എ.സി മൊയ്തീന്‍.

ക്ഷേമപെന്‍ഷനുകള്‍ അടുത്ത വര്‍ഷം ഇനിയും വര്‍ധിപ്പിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. പെങ്ങാമുക്ക് ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ക്ഷേമ പെന്‍ഷന്‍ 600 ല്‍ നിന്നും ആയിരമാകുമെന്ന് പറഞ്ഞ മുഖ്യ മന്ത്രി ആയിരത്തി ഇരുന്നൂറ് ആക്കിയതും. കേരള സര്‍ക്കാര്‍ എന്നും ജനങ്ങളോടെപ്പമുള്ളതിന് തെളിവാണെന്നും സാധാരണക്കാരന്റെ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ എന്നും അദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സ്വന്തമായി വീടില്ലാത്ത ആരും തന്നെ ഉണ്ടാകില്ലെന്നും ആദേഹം പറഞ്ഞു. പെങ്ങാമുക്ക് ലക്ഷം വീട് കേളനിയില്‍ കുടിവെള്ള പദ്ധതി യാതാര്‍ഥ്യമാകുന്നതോടെ വര്‍ഷങ്ങള്‍ നീണ്ട കുടിവെള്ള ക്ഷാമത്തിനാണ് ഇവിടെ പരിഹാരമാകുന്നത്. ആഴചയില്‍ നാല് ദിവസം പൈവെള്ളത്തെ മാത്രമാണ് ഇവിയെള്ളവര്‍ ആശ്രയിച്ചിരുന്നത്. ലക്ഷം വീട് കേളനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗീത സതീശന്‍, ഗുരുവായൂര്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ പി. ജീസ, വൈസ് പ്രസിഡന്റ് സുജനി ബാബുജി, കോടത്തൂര്‍ ഗംഗാധരന്‍, ഷീജ സുധീപ് അര്‍ജുനന്‍ പിജി തുടങ്ങിയവര്‍ സംസാരിച്ചു.