Advertisement

 

കുന്നംകുളം രാജീവ് ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന സാന്ത്വന
സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് ജനസാഗരം. കുന്നംകുളം, ചാവക്കാട്, തലപ്പിള്ളി എന്നീ 3 താലൂക്കുകളുടെ പരാതി പരിഹാര അദാലത്തുകളാണ് പരിഹരിക്കുന്നത്. ഓരോ താലൂക്കിനും, പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയെങ്കിലും ജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കോ പോലീസിനോ സാധിച്ചില്ല. കൂടാതെ റവന്യു കുന്നംകുളം താലൂക്ക് രണ്ടാമത്തെ കൗണ്ടറിലെ സാങ്കേതിക തകരാറും ടോക്കണ്‍ പരാതിക്കാര്‍ക്ക് നല്‍കാന്‍ സാധിക്കാത്തതും തിരക്കിന് കാരണമായി. ആരോഗ്യ വിഭാഗത്തിന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.തെര്‍മ്മല്‍ മീറ്റര്‍ പരിശോധന നടത്തിയും, സാനിറ്റൈസര്‍ നല്‍കിയുമാണ് ആളുകളെ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്. ആളുകള്‍ മാസ്‌കുകള്‍ ധരിച്ചിട്ടുണ്ടോ എന്നും പോലീസ് ഉറപ്പു വരുത്തുന്നുണ്ട്. പ്രായമാവരും, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുമാണെങ്കില്‍ അവരുടെ ബന്ധുക്കള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം എന്ന നിര്‍ദ്ദേശം ഉള്ളതുകൊണ്ട് പരാതിക്കാരുമായി ബന്ധപ്പെട്ടവരാണ് വന്നിരിക്കുന്നത്. കൂടാതെ പോലീസും,ആരോഗ്യ പ്രവര്‍ത്തകരും ശ്രദ്ധയോടെ രംഗത്തുണ്ട്.