എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതി ജീവിക്കാനുള്ള കരുത്ത് ഓണം നല്‍കട്ടേയെന്ന് പ്രധാനമന്ത്രി

തിരുവോണ നാളില്‍ എല്ലാ മലയാളികള്‍ക്കും ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസങ്ങള്‍ നേരിടേണ്ടി വന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഓണം നല്‍കട്ടേയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രാജ്യം മുഴുവനുമുണ്ടെന്നും അദ്ദേഹം ആശംസയായി അറിയിച്ചു.

Narendra Modi

@narendramodi

May this Onam give further strength to the people of Kerala to overcome the adversities they have been facing for the past few days. The entire nation stands shoulder to shoulder with Kerala and prays for the happiness as well as prosperity of it’s citizens.

ജനങ്ങളുടെ സന്തോഷത്തിനും സമൃദിക്കും എല്ലാ പ്രാര്‍ഥനകളുമുണ്ടാകും, പ്രളയ ദുരന്തത്തില്‍ നിന്ന് എത്രയും വേഗം മലയാളികള്‍ കരകയറട്ടെ യെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും ആശംസിച്ചിരുന്നു. ഈ ഓണം പുതിയ തുടക്കം കുറിക്കട്ടെയെന്നും നൈസര്‍ഗ്ഗികമായ മനക്കരുത്ത് കൊണ്ട് മലയാളികള്‍ പുതുജീവിതം കെട്ടിപടുക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

മോദി സര്‍ക്കാരും ബിജെപിയും ജനങ്ങളുടെ സാധാരണമായ ജീവിതം എത്രയും വേഗം ലഭ്യമാക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തത്.