ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ മുസ്ലിഹ് മൗഊദ് ദിന യോഗവും റമദാന്‍ ബോധ വത്കരണ ക്ലാസും സംഘടിപ്പിച്ചു. ഇമാം മഹ്ദിയുടെ പ്രവചനപ്രകാരം ജനിച്ച വാഗ്ദത്ത പുത്രനെ അനുസ്മരിച്ചു കൊണ്ടുള്ള മുസ്ലിഹ് മൗഊദ് ദിന പ്രഭാഷണത്തിന് മൗലവി ഗുലാം അഹ്‌മദ് നേതൃത്വം നല്‍കി. ചടങ്ങില്‍അധ്യക്ഷനായ അബ്ദുള്‍ ഖാദിര്‍ റമളാനില്‍ നാം സ്വായത്തമാക്കേണ്ടതും, ജീവിതത്തിലുടനീളം നിലനിര്‍ത്തേടണ്ടതുമായ സ്വഭാവ സവിശേഷതകളെ കുറിച്ച് വിവരിച്ചു. ഖുര്‍ആന്‍ പാരായണം താഹിര്‍ അഹ്‌മദും, മുസ്ലിഹ് മൗഊദിനെ കുറിച്ചുള്ള പ്രവചന പാരായണം തന്‍വീര്‍ അഹ്‌മദും, പദ്യലാപനം അയാന്‍ അഹ്‌മദും ചൊല്ലിയാണ് ചടങ്ങ് സമാപിച്ചത്.